ആശയവിനിമയം

വിക്കിപീഡിയ:നിയമസംഹിത


ഈ താള്‍ വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
നയങ്ങളും മാര്‍ഗ്ഗരേഖകളും
ലേഖനങ്ങളില്‍
സന്തുലിതമായ കാഴ്ചപ്പാട്
പരിശോധനായോഗ്യങ്ങള്‍ മാത്രം
പുതിയ കണ്ടെത്തലുകള്‍ അരുത്
വിക്കിപീഡിയ എന്തൊക്കെയല്ല
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍
സമവായം
ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക
വ്യക്തിപരമായി ആക്രമിക്കരുത്
വിക്കിമര്യാദകള്‍, നിയമസംഹിത
ധൈര്യശാലിയാകുക
സം‌വാദത്തിലെ മര്യാദകള്‍
ഉപയോക്തൃനാമം തിരഞ്ഞെടുക്കുമ്പോള്‍
സാങ്കേതിക കാര്യങ്ങള്‍
ശൈലീപുസ്തകം, വിക്കിവിന്യാസം
ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍
ജീവചരിത്രം
ആത്മകഥ
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങള്‍

ഈ താളില്‍ വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എങ്ങിനെ പെരുമാറണമെന്ന ചില അടിസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.

മലയാളം വിക്കിപീഡിയയില്‍ എഴുതുന്നവര്‍ ലോകത്തെവിടെയെങ്കിലും ഉള്ളവരും പല സംസ്കാരത്തെ സ്വാംശീകരിച്ചിട്ടുള്ളവരും, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവരും, വ്യത്യസ്ത പശ്ചാത്തലമുള്ളവരും ആയിരിക്കും. നമ്മുടെ സംഘടിത പ്രവര്‍ത്തനമാണ് വിക്കിപീഡിയ മെച്ചപ്പെടുവാന്‍ ആവശ്യമായിട്ടുള്ളത്. തമ്മില്‍ തമ്മില്‍ ബഹുമാനമുള്ളവരാവുക എന്നതാണ് സംയുക്ത ശ്രമത്തിനുള്ള അടിസ്ഥാനം തന്നെ. ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഈ തത്വങ്ങള്‍ ഉപയോഗിക്കുക.

ഉള്ളടക്കം

[തിരുത്തുക] വിക്കിപീഡിയയുടെ അടിസ്ഥാന തത്വങ്ങള്‍

  • ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക. വിക്കിപീഡിയ ആര്‍ക്കും തിരുത്താനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ലേഖകര്‍ ഇവിടെ സംയുക്തമായി ഒന്നാന്തരം ലേഖനങ്ങള്‍ രചിക്കുന്നു.
  • മറ്റുള്ളവര്‍ താങ്കളോട് എങ്ങിനെ പെരുമാറണമെന്നാഗ്രഹിക്കുന്നോ അങ്ങിനെ തന്നെ താങ്കളും അവരോട് പ്രവര്‍ത്തിക്കുക. അവര്‍ ചിലപ്പോള്‍ താങ്കളേക്കാള്‍ പുതിയതായി വിക്കിപീഡിയയില്‍ എത്തിയതാവാം -നാമെല്ലാം ഒരിക്കല്‍ പുതിയ ആളായിരുന്നുവല്ലോ.
  • വിനയപൂര്‍വ്വം പെരുമാറുക.
    • താങ്കള്‍ക്ക് പ്രയോഗിച്ചേക്കാവുന്ന പരുഷവാക്കുകള്‍ താങ്കളെ പരിചയമുള്ളവര്‍ക്ക് ശരിയായി മനസ്സിലായേക്കാമെങ്കിലും പരിചയമില്ലാത്തവരെ വ്രണപ്പെടുത്തിയേക്കാം. ശ്രദ്ധയോടു കൂടി വാക്കുകള്‍ തിരഞ്ഞെടുത്ത് പ്രയോഗിക്കുക.
  • ദയവായി വിക്കിപീഡിയയില്‍ രജിസ്റ്റര്‍ ചെയ്യുക; സംവാദം താളുകളിലെ ആശയവിനിമയ സമയങ്ങളില്‍ ഒപ്പും തീയതിയും പതിപ്പിക്കുക.
    • വിക്കിപീഡിയയില്‍ താങ്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലങ്കില്‍ താങ്കള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സൃഷ്ടിച്ചേക്കാവുന്ന തരം ഒപ്പ് കൃത്രിമമായി ഉണ്ടാക്കി പതിപ്പിക്കാതിരിക്കുക.
  • പ്രവര്‍ത്തനങ്ങളില്‍ ഐക്യം നിലനിര്‍ത്തുക.
  • വസ്തുതകളെയാണ് വിശകലനം ചെയ്യേണ്ടത്, വ്യക്തികളെയല്ല.
  • മറ്റുള്ളവരുടെ ചോദ്യങ്ങളെ അവഗണിക്കരുത്.
    • താങ്കളുമായി മറ്റൊരാള്‍ വിയോജിക്കുകയാണെങ്കില്‍, താങ്കളുടെ അഭിപ്രായം എന്തുകൊണ്ട് ശരിയാണ് എന്നതിനെ കുറിച്ച് വ്യക്തമാക്കിക്കൊടുക്കുക.
  • താങ്കള്‍ക്ക് വ്യക്തമാക്കാന്‍ കഴിയാത്ത വസ്തുതകള്‍ക്കായി വാശിപിടിക്കരുത്.
  • മര്യാദയോടെ പെരുമാറുക.
    • ചൂടുപിടിച്ച ഒരു വാഗ്വാദത്തില്‍ മറ്റുള്ളവര്‍ താങ്കളോട് മര്യാദയില്ലാതെ പെരുമാറിയേക്കാം, എങ്കിലും താങ്കളവരോട് പെരുമാറേണ്ടത് അവരേക്കാള്‍ മര്യാദയോടെയാവണം അല്ലാതെ അവരേക്കാള്‍ മര്യാദകുറഞ്ഞ ആളായിട്ടാവരുത്.
    • ഉരളക്കുപ്പേരി മറുപടികള്‍ പ്രയോഗിക്കാതിരിക്കുക-എല്ലാവരും അതാണാഗ്രഹിക്കുന്നത്. പേരെടുത്ത് പറഞ്ഞ് ഒരിക്കലും ചെയ്യരുത്.
    • എന്നിരുന്നാലും, എതിരാളിയോട് മര്യാദയോടെ മറുപടി പറയാന്‍ മടിക്കേണ്ടതില്ല. അല്ലങ്കില്‍ അവര്‍ താന്താങ്ങളുടെ വാദങ്ങളില്‍ ഉറച്ചുവിശ്വസിക്കാനും അതുമല്ലെങ്കില്‍ താങ്കള്‍ ഒരു ലജ്ജാലുവാണെന്നും കരുതാനിടയുണ്ട്. അവരെ ചെറുതായി പിന്താങ്ങിക്കൊണ്ട് എതിര്‍ക്കാന്‍ ശ്രമിക്കുന്നതും ശരിയല്ല.(ഉദാ: താങ്കള്‍ ഏറെക്കുറെ ശരിയാണെങ്കിലും, കൂലങ്കഷമായി ചിന്തിക്കുമ്പോള്‍ വ്യതിരിക്തമായ ഒരു വിചിന്തനമാണ് ഉരുത്തിരിയുന്ന.........)‌
  • തെറ്റുപറ്റിയാല്‍ ക്ഷമചോദിക്കാന്‍ മടിക്കേണ്ടതില്ല.
    • സജീവമായ ചര്‍ച്ചയില്‍ ചിലപ്പോള്‍ നാം പ്രയോഗിക്കാന്‍ പാടില്ലാത്ത ഭാഷ ഉപയോഗിച്ചതായി പിന്നീട് അനുഭവപ്പെട്ടേക്കാം. മടിക്കാതെ ഖേദിക്കുക.
  • മാപ്പുകൊടുക്കുക മറന്നേക്കുക.
  • സ്വന്തം പക്ഷപാതങ്ങള്‍ മനസ്സിലാക്കുകയും അവയെ പരിശോധിച്ചുകൊണ്ടിരിക്കുകയും ചെയ്യുക.
  • അര്‍ഹിക്കുമ്പോള്‍ മറ്റുള്ളവരെ പ്രശംസിക്കുക. പൊതുവേ അനുമോദനം ഇഷ്ടപ്പെടാത്താരില്ല, പ്രത്യേകിച്ച് ഇതുപോലെ ഒരു ഒത്തൊരുമിച്ചും സമന്വയത്തോടും പ്രവര്‍ത്തിക്കേണ്ട പ്രസ്ഥാനത്തില്- മറ്റൊന്നും അവര്‍ക്ക് ലഭിക്കുന്നില്ലന്നും ഓര്‍ക്കുക. സൗഹൃദത്തോടെ മറ്റുപയോക്താക്കളുമായി സംവദിക്കുക.
  • താങ്കളുടെ നേതൃത്തത്തില്‍ സൃഷ്ടിക്കപ്പെട്ട ചെളിവാരിയെറിയലുകള്‍ നീക്കം ചെയ്യുകയോ ചുരുക്കുകയോ ചെയ്യുക.
  • മറ്റുള്ളവരുടെ തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കുക.
  • താങ്കള്‍ അനാരോഗ്യകരമായ തരത്തില്‍ തര്‍ക്കത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍ സ്വയം ഒരു ഇടവേള തിരഞ്ഞെടുക്കുക, താങ്കള്‍ അത്തരം ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കുകയാണെങ്കില്‍ ഒരു ഇടവേള ശുപാര്‍ശ ചെയ്യുക.
    • താങ്കള്‍ കോപിച്ചിരിക്കുകയാണെങ്കില്‍ സംവാദത്തിനോ തിരുത്തലിനോ മുമ്പ് അല്പനേരം മാറിയിരിക്കുക. ഒരു ദിവസത്തിനോ ഒരു ആഴ്ചയ്ക്കോ ശേഷം മടങ്ങിവന്നു നോക്കുക. താങ്കള്‍ ഉദ്ദേശിച്ച മാറ്റമോ താങ്കള്‍ പറയാനുദ്ദേശിച്ച കാര്യമോ മറ്റാരോ ചെയ്തിട്ടുണ്ടാവും. താങ്കള്‍ ഉള്‍പ്പെട്ട ചര്‍ച്ച ആരും മധ്യസ്ഥം വഹിക്കുന്നില്ലങ്കില്‍ ആരെയെങ്കിലും അതിനായി ക്ഷണിക്കുക.
    • അകന്നു നില്‍ക്കുക അല്ലങ്കില്‍ മനസ്സിനെ വ്യതിചലിപ്പിക്കാന്‍ സ്വയം മറ്റൊരു ലേഖനം തിരഞ്ഞെടുക്കുക -നമുക്ക് ശ്രദ്ധിക്കാനായി 7,405 ലേഖനങ്ങള്‍ ഉണ്ടല്ലോ. അതുമല്ലങ്കില്‍ പുതിയൊരു ലേഖനമെഴുതുക.
  • വിക്കിപീഡിയ എന്തൊക്കെയല്ല എന്നു മനസ്സിലാക്കുക.
  • താങ്കള്‍ എടുത്ത തെറ്റായ തീരുമാനങ്ങള്‍ പുനപരിശോധിക്കുക.
  • പുനര്‍പ്രാപനങ്ങളും മായ്ച്ചുകളയലും സാധിക്കുമെങ്കില്‍ നടത്തരുത്. പുനര്‍പ്രാപനങ്ങള്‍ക്കായുള്ള മൂന്നു നിയമങ്ങള്‍ എപ്പോഴും ഓര്‍ക്കുക. പുനര്‍പ്രാപനങ്ങള്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുക.
  • താങ്കള്‍ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റരീതികള്‍ താങ്കള്‍ കാഴ്ചവെക്കുക.

[തിരുത്തുക] സംവാദം താള്‍ ദുര്‍വിനിയോഗം ചെയ്യാതിരിക്കാന്‍

  • എല്ലാവരും താന്താങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വയം അഭിമാനിതരായിരിക്കും. സ്വന്തം അഹന്ത മറ്റുള്ളവര്‍ തിരുത്തി മുറിവേല്‍പ്പിച്ചേക്കാം, തിരിച്ചടിക്കാന്‍ സംവാദം താള്‍ ഉപയോഗിക്കാതിരിക്കുക. അഹന്തയ്ക്ക് കിട്ടിയ തട്ടുകേട് മാറ്റാന്‍ സംവാദം താള്‍ നല്ല സ്ഥലമായിരിക്കാം, എന്നാല്‍ നല്ല ലേഖനങ്ങള്‍ സൃഷ്ടിക്കാനായുള്ള പിന്നാമ്പുറമാണവ എന്ന് മനസ്സിലാക്കുക. ആരെങ്കിലും താങ്കളോട് വിയോജിച്ചാല്‍, അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ചര്‍ച്ചാവേദിയില്‍ താങ്കളുടെ ആശയം മെച്ചപ്പെട്ടതാണെന്ന് എന്തുകൊണ്ട് താങ്കള്‍ വിശ്വസിക്കുന്നുവെന്ന്‌ പറയുക.
  • ആള്‍ക്കാരെയോ അവരുടെ തിരുത്തലുകളേയോ തലക്കുറി ചാര്‍ത്തി കാണാതിരിക്കുക. വ്യക്തിപരമായി ആക്രമിക്കാതിരിക്കുക. താങ്കളുടെ വാദം തെളിവുകള്‍ നിരത്തി സ്ഥാപിക്കുക.
    • വര്‍ഗ്ഗീയവാദിയെന്നോ, അരാജകവാദിയെന്നോ ഉള്ള വിളികളും അത് മോശപ്പെട്ട തിരുത്തലാണെന്ന് ഉള്ള വാദങ്ങളും ആളുകളെ മിക്കവാറും വ്രണപ്പെടുത്തിയേക്കാം. നിരൂപണങ്ങള്‍ വിനയത്തിലും സൃഷ്ടിപരതയിലും അധിഷ്ഠിതമാവട്ടെ.
  • താങ്കള്‍ ഉദ്ദേശിക്കുന്ന ആശയം ഏറ്റവും വ്യക്തമാക്കുക, പ്രത്യേകിച്ചും മറുപടികളില്‍.
    • മറുപടികളില്‍ താങ്കള്‍ എന്തിനാണ് മറുപടി നല്‍കുന്നതെന്ന് വ്യക്തമാക്കുക. ഉദ്ധരണികള്‍ സ്വീകാര്യമാണ് പക്ഷേ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ താങ്കള്‍ക്ക് അനുയോജ്യമായ വിധത്തില്‍ മാറ്റിമറിക്കാതിരിക്കുക. അത്തരം കൈകടത്തലുകള്‍ കുറിപ്പോടെ ചെയ്യുക “താങ്കളുടെ ആശയം എനിക്ക് മനസ്സിലായത് ഇങ്ങിനെയാണ്“ അഥവാ “താങ്കള്‍ പറയാനുദ്ദേശിച്ചത് ഇങ്ങിനെയാണ്” എന്നോ മറ്റോ. ഒരാളുടെ വാദങ്ങളെ കണ്ണുമടച്ച് എതിര്‍ക്കുന്നതിനു മുമ്പ് താങ്കള്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണോ എന്നു സംശയമുണ്ട് എന്ന് പറയുന്നത് കാര്യങ്ങളെ തീര്‍ച്ചയായും ലഘൂകരിക്കും.
    • പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ എതിരാളിയുടെ മറുപടിയുടെ ഇടയില്‍(അല്ലങ്കില്‍ മറ്റു ചര്‍ച്ചകളുടെ ഇടയില്‍) ഇഴചേര്‍ത്തുകെട്ടുന്നത് മിക്കവാറും തെറ്റായ നടപടിയാവും. ചര്‍ച്ചയുടെ പോക്കിന്റെ ഗതി നശിക്കാണിട. പിന്മൊഴികളുടെ സ്വാഭാവികമായ പരിണാമം അത്തരം പ്രവര്‍ത്തി തെറ്റിക്കും. ഒരു പക്ഷേ താങ്കളിരുവര്‍ക്കും അത് മനസ്സിലായേക്കാമെങ്കിലും ബാക്കിയുള്ളവര്‍ക്കങ്ങിനെയാകണമെന്നില്ല.

[തിരുത്തുക] സന്തുലിതമായ കാഴ്ചപ്പാടിനായി പ്രവര്‍ത്തിക്കുമ്പോള്‍

നാം സന്തുലിതമായ കാഴ്ചപ്പാടുള്ള ലേഖനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും “പ്രമാണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്...”, “...മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്...” എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. ഇത്തരം വാക്യങ്ങള്‍ സ്വയം അസന്തുലിതയുടെ മുഖലക്ഷണങ്ങളാണ്. പ്രധാന ഉപയോക്താക്കളാരെങ്കിലും അവ തെറ്റെന്ന് കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്നു. എന്നാല്‍ മറ്റാരെങ്കിലും അത് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെങ്കില്‍ തിരുത്തല്‍ യുദ്ധം ആരംഭിക്കുകയായി. മെച്ചപ്പെട്ട രീതി താഴെക്കൊടുക്കുന്നു.

  1. ലേഖനത്തിന്റെ സംവാദം താളില്‍ താങ്കള്‍ അസന്തുലിതമെന്നു കരുതുന്ന കാഴ്ചപ്പാടിനെ കുറിച്ച് ചോദിക്കുക അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക.
  2. മറുപടി ലഭിച്ചില്ലെങ്കില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുക.
  3. മറുപടി ലഭിച്ചാല്‍ (അനുകൂലമല്ലെങ്കില്‍) സമൂഹത്തിന്റെ സഹായത്തോടെ ഒത്തുതീര്‍പ്പിനു ശ്രമിക്കുക.

[തിരുത്തുക] മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

  • വിക്കിപീഡിയ ലേഖനങ്ങളില്‍ എല്ലാ കാഴ്ചപ്പാടുകളേയും ഒരുമിച്ച് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്, ഒന്നിനുപരിയായി മറ്റൊന്നല്ല. താങ്കള്‍ അടിയുറച്ച് വിശ്വസിക്കുന്ന കാര്യമാവണമതെന്നില്ല. സംവാദം താളുകള്‍ ചര്‍ച്ചചെയ്ത് വിധികല്‍പ്പിക്കാനുള്ള സ്ഥലമല്ല, അതിനായി ബ്ലോഗുകളോ മറ്റു വിക്കികളോ ഉപയോഗിക്കുക. ഒരു ലേഖനത്തിന്റെ അസന്തുലിതയേക്കുറിച്ചോ കൃത്യതയില്ലായ്മയേക്കുറിച്ചോ അവിടെ സംസാരിക്കുക. കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുള്ളതോ പോരാട്ടങ്ങള്‍ക്കുള്ളതോ ആയ സ്ഥലമല്ലവിടം.
  • ആരെങ്കിലും താങ്കളോട് വിയോജിച്ചാല്‍ അത് (1) അദ്ദേഹം താങ്കളെ വെറുക്കുന്നുവെന്നോ, (2) അദ്ദേഹം താങ്കള്‍ ഒരു വിഡ്ഢിയാണെന്നു വിചാരിക്കുന്നുവെന്നോ, (3) അദ്ദേഹമൊരു വിഡ്ഢിയാണെന്നോ, (4) അദ്ദേഹം ആളു ശരിയല്ലന്നോ തുടങ്ങിയ ഒന്നും അര്‍ത്ഥമാക്കുന്നില്ല. താങ്കളുടെ അഭിപ്രായം തികച്ചും ശരിയാകണമെന്നോ തികച്ചും തെറ്റാകണമെന്നോയില്ല. വിക്കിപീഡിയയില്‍ വരുത്തുന്ന എന്തുമാറ്റവും അതേപടി സൂക്ഷിക്കുന്നുണ്ടെന്നും ഓര്‍ക്കുക, പുറമേ കാണത്തില്ലെങ്കില്‍ പോലും.
  • മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഏറുമ്പോള്‍ മായ്ച്ചുകളയാനുള്ള പ്രേരണ ഉപേക്ഷിക്കുക എന്നത് കാത്തുപോരുക. താങ്കളടക്കമുള്ള അനേകര്‍ ഉപകാരമുള്ള കാര്യമെന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഒരു കാര്യം മായ്ചു കളയുന്നതിലൂടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തവര്‍ക്ക് തങ്ങളുടെ ഇത്രയും അധ്വാനം വെറുതേയായി എന്ന വികാരമാണുണ്ടാവുക. അവരുടെ വിചാരങ്ങള്‍ ഒരു ഉപതാളുണ്ടാക്കി അതിലേക്ക് മാറ്റുന്നതിലൂടെ അവര്‍ക്കുണ്ടാകുന്ന വിഷമം ഒഴിവാക്കാം.
  • വിക്കിപീഡിയ ധൈര്യശാലികളായി പ്രവര്‍ത്തിക്കുന്നവരെ ആഗ്രഹിക്കുന്നു. ഒരു ചര്‍ച്ചക്ക് തുടക്കമിടുന്നതിനു മുമ്പ്, “ഇതാവശ്യമുണ്ടോ? അതോ എന്റെ തിരുത്തലിനു അനുയോജ്യമായ പിന്മൊഴി ചേര്‍ത്തിട്ട് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരുന്നാല്‍ മതിയാവുമോ?” എന്ന് സ്വയം ചോദിക്കുക
  • ലേഖനത്തിന് അത്യന്താപേക്ഷിതമല്ലെങ്കില്‍ ഇ-മെയിലുകള്‍ വഴിയുള്ള ചര്‍ച്ചകളും തുടരാം.
  • ഒരാളെ തീര്‍ത്തും സഹിക്കാന്‍ കഴിയുന്നില്ലങ്കില്‍ അയാളെ വെറുതേ വിട്ടേക്കുക, കൂടുതല്‍ സംവാദങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം.

szukanie partnera restauracja rzeszów Tlen skuteczne odchudzanie zaproszenia ślubne www teledyski pl Obozy narciarskie Apteka noclegi Świnoujście Biały Dunajec uniwersytet mikołaja kopernika catering świat informacje Złożoność obliczeniowa spółdzielnia mleczarska kick koparki Bułgaria wczasy Karaoke tani kredyt hipoteczny COOLsurf