|
ഇതര ഭാഷകളില്‍ |
വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങള്‍)
ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും എല്ലാത്തരത്തിലും മികച്ചു നില്‍ക്കുന്ന ലേഖനങ്ങളാണ് വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തില്‍ വരേണ്ടത്. താഴെപ്പറയുന്ന നിബന്ധനകള്‍ പ്രാവര്‍ത്തികമാക്കിയവയായിരിക്കണം തിരഞ്ഞെടുത്ത ലേഖനങ്ങള്‍: സമഗ്രമായിരിക്കണം, ഭാഷാശുദ്ധിയുള്ളതായിരിക്കണം, വസ്തുനിഷ്ഠമായിരിക്കണം, നിഷ്പക്ഷമായിരിക്കണം.
വിക്കിപീഡിയ നിഷ്കര്‍ഷിക്കുന്ന ശൈലിയില്‍ എഴുതി അവതരിപ്പിക്കപ്പെട്ടതാകണം തിരഞ്ഞെടുത്ത ലേഖനങ്ങള്‍. ആമുഖത്തില്‍ പ്രധാന വിഷയത്തിന്റെ രത്നച്ചുരുക്കം അവതരിപ്പിച്ചിരിക്കണം. ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരില്‍ അവശേഷിക്കരുത്. ലേഖനത്തെ കൂടുതല്‍ വ്യക്തമാക്കുന്നവിധത്തില്‍ വിഷയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളും ഉണ്ടായിരിക്കണം. അനാവശ്യമായ വിവരങ്ങള്‍ ലേഖനത്തിലുണ്ടാകരുത്. പ്രധാന വിഷയത്തില്‍ നിന്നും വ്യതിചലിച്ചതുമാകരുത്. |