|
|
വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങള്‍
വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയര്‍ത്താനുള്ള വേദിയാണിത്. തിരഞ്ഞെടുത്ത ലേഖനത്തിനുള്ള നിബന്ധനകള്‍ പാലിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങളാകണം ഇവിടെ നിര്‍ദ്ദേശിക്കപ്പെടുന്നത്.
ലേഖനം തിരഞ്ഞെടുക്കപ്പെടുവാനായി ഇവിടെ അവതരിപ്പിക്കുന്നതിനു മുന്‍പ് സംശോധനാ യജ്ഞത്തില്‍ അവതരിപ്പിച്ച് അഭിപ്രായമാരായുന്നതു നല്ലതാണ്. സംശോധക സേനാംഗങ്ങള്‍ ലേഖനത്തെ മെച്ചപ്പെടുത്തിയശേഷം ഇവിടെ അവതരിപ്പിക്കുകയാകും ഉചിതം.
ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി നിര്‍ദ്ദേശിക്കുന്നയാള്‍ അതിനെ പ്രസ്തുത ഗണത്തിലേക്കുയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ സാകൂതം ശ്രദ്ധിക്കുന്നതു നല്ലതാണ്.
ഇവിടെ നിര്‍ദ്ദേശിക്കപ്പെടുന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കാന്‍ വിക്കിപീഡിയ പ്രവര്‍ത്തകര്‍ അഭിപ്രായ ഐക്യത്തിലെത്തേണ്ടതുണ്ട്. നാമനിര്‍ദ്ദേശത്തിനുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ അവതരിപ്പിക്കുക.
നടപടിക്രമം
നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകള്‍

|
|
|
- മികച്ച ലേഖനമാകാനുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ലേഖനം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ലേഖനത്തിന്റെ സംവാദ താളില്‍ {{FAC}} എന്ന ഫലകം ചേര്‍ക്കുക.
- പ്രസ്തുത ഫലകത്തിലെ അഭിപ്രായമറിയിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- അപ്പോള്‍ വരുന്ന താളിലേക്ക് ഇത് പകര്‍ത്തുക ===[[നാമനിര്‍ദ്ദേശം ചെയ്യുന്ന ലേഖനം]]===
- തലക്കെട്ടിനു താഴെ ഈ ലേഖനത്തെ നാമനിര്‍ദ്ദേശം ചെയ്യുവാനുള്ള കാരണങ്ങള്‍ എഴുതുക. ലേഖനം എഴുതുന്നതില്‍ നിങ്ങളും പങ്കാളിയായിരുന്നെങ്കില്‍ അതും സൂചിപ്പിക്കുക. ശേഷം ഒപ്പു~~~~വയ്ക്കുക.
- {{വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങള്‍/നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ലേഖനത്തിന്റെ തലക്കെട്ട്}} എന്ന ഭാഗം പകര്‍ത്തി ഈ ഖണ്ഡികക്കു തൊട്ടു താഴെയുള്ള (നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്ന താളില്‍) തിരുത്തുക എന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ പട്ടിക എന്ന തലക്കെട്ടിനു താഴെയായി മുകളില്‍ പകര്‍ത്തിയ ഭാഗം ചേര്‍ക്കുക. "നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ലേഖനത്തിന്റെ തലക്കെട്ട്" എന്ന ഭാഗത്ത് നിങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്ത ലേഖനത്തിന്റെ തലക്കെട്ടു ചേര്‍ക്കുക.
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ പട്ടിക
തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:34, 29 ജൂലൈ 2008 (UTC)
അനുകൂലിക്കുന്നു--Abdullah.k.a 07:07, 2 ഓഗസ്റ്റ് 2008 (UTC) വോട്ട് അസാധു. 100 തിരുത്തലുകള്‍ ഇല്ല. ആകെ തിരുത്തലുകള്‍ 80 മാത്രം. --Anoopan| അനൂപന്‍ 07:25, 2 ഓഗസ്റ്റ് 2008 (UTC)
അനുകൂലിക്കുന്നു simy 07:28, 2 ഓഗസ്റ്റ് 2008 (UTC)
എതിര്‍ക്കുന്നു -- റഫറന്‍സുകള്‍ തീരെ കുറവ്, വിഷയം അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ലേഖനം നിഷ്പക്ഷമല്ല. പ്രധാന ഭാഗങ്ങളില്‍ തന്നെ അവലംബം ചേര്‍ക്കേണ്ടുന്ന വാചകങ്ങള്‍. ഇക്കാരണങ്ങളാല്‍ എതിര്‍ക്കുന്നു--Anoopan| അനൂപന്‍ 07:31, 2 ഓഗസ്റ്റ് 2008 (UTC)
ക്ഷമിക്കണം --Abdullah.k.a 09:54, 4 ഓഗസ്റ്റ് 2008 (UTC)
അനുകൂലിക്കുന്നു-- നീലമാങ്ങ ♥♥✉ 11:37, 4 ഓഗസ്റ്റ് 2008 (UTC)
റെഫറന്‍സുകള്‍ തീരെക്കുറവ് എന്നു തോന്നിയില്ല (17 റെഫറന്‍സുകള്‍). വിഷയം അടുക്കും ചിട്ടയും വേണ്ടത് എവിടെയൊക്കെയാണ് എന്ന് ചൂണ്ടിക്കാട്ടിയാല്‍ തിരുത്താവുന്നതാണ്. നിഷ്പക്ഷമല്ല എന്നു തോന്നുന്ന സ്ഥലങ്ങളില്‍ {{npov}} ചേര്‍ക്കുക. പ്രധാന ഭാഗങ്ങളില്‍ അവലംബം ചേര്‍ക്കേണ്ട വാചകങ്ങള്‍ ഉണ്ടെങ്കില്‍ അവിടെയും അവലംബം ഫലകം ചേര്‍ക്കുക. ഈ ചിത്രത്തിലെ അക്ഷരങ്ങള്‍ ഫോട്ടോഷോപ്പ് കൈവശമുള്ള ആരെങ്കിലും മലയാളത്തില്‍ ആക്കിയെങ്കില്‍ നല്ലതായിരുന്നു. ലേഖനത്തിന് ഒന്നോ രണ്ടോ പീര്‍ റിവ്യൂ ആവശ്യമുണ്ട്. എല്ലാവരും ഒന്ന് ഒത്തുപിടിച്ചാല്‍ നമുക്ക് ഇത് തിരഞ്ഞെടുത്ത ലേഖനമാക്കാവുന്നതാണ്. simy 11:44, 4 ഓഗസ്റ്റ് 2008 (UTC)
എല്ലാവരും ഒത്തു ചേര്‍ന്നു പീര്‍ റിവ്യൂ ചെയ്താല്‍ ഇതു തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് വിക്കിയേക്കാള്‍ കൂടുതല്‍ വിവരം ഇതിലുണ്ട്. പക്ഷെ അനാവശ്യമായ വാചകങ്ങള്‍ തിരുകി കയറ്റി ലേഖനത്തെ നശിപ്പിക്കരുത്. അതിനുള്ള ശ്രമം ആനു ഇപ്പോള്‍ നടക്കുന്നത്.--Shiju Alex|ഷിജു അലക്സ് 11:49, 4 ഓഗസ്റ്റ് 2008 (UTC)
ആദ്യ വാചകം മുതല്‍ തെറ്റുകളുണ്ട്. ഹജ്ജിന്റെ സീസണാവുമ്പോഴേക്ക് ശരിയാക്കിയെടുക്കാമെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 09:08, 5 ഓഗസ്റ്റ് 2008 (UTC)
കാടടച്ച് വെടി വെക്കാതെ തെറ്റ് ചൂണ്ടി കാണിക്ക് ഖാലിദെ..തിരുത്താന്‍ ശ്രമിക്കാമല്ലൊ--സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:20, 5 ഓഗസ്റ്റ് 2008 (UTC)
അനാവശ്യ സംവാദത്തിനു താത്പര്യമില്ല. ഇതാണ് ആദ്യ വാചകം: “മുഹമ്മദ് നബി ഖുറ്‌ആനിലൂടെ നിര്‍ദ്ദേശിച്ച മാതൃകയില്‍...“ ഇവിടെ തുടങ്ങുന്നു തെറ്റുകള്‍. ഐ.പികള്‍ സമ്മതിക്കുമെങ്കില്‍ ശരിയാക്കണമെന്നുണ്ട്. --സാദിക്ക് ഖാലിദ് 14:25, 5 ഓഗസ്റ്റ് 2008 (UTC)
അനുകൂലിക്കുന്നു--Abdullah.k.a 11:33, 20 ഓഗസ്റ്റ് 2008 (UTC)
തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:38, 5 ഓഗസ്റ്റ് 2008 (UTC)
തെരഞ്ഞെടൂക്കാന്‍ നിര്‍ദ്ദേശിക്കുന്നു. --Vssun 04:02, 26 ഓഗസ്റ്റ് 2008 (UTC)
|