|
പണിസഞ്ചിഇതര ഭാഷകളില്‍
|
പാബ്ലോ നെരൂദ
പാബ്ലോ നെരൂദ (ജൂലൈ 12, 1904 - സെപ്റ്റംബര്‍ 23, 1973) ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായ റിക്കാര്‍ഡോ എലിസെര്‍ നെഫ്താലി റെയെസ് ബസോആള്‍ട്ടോയുടെ തൂലികാനാമമാണ്.
[തിരുത്തുക] ആദ്യകാലംജനനം ചിലിയിലെ പാരാലില്‍(Parral) 1904 ജൂലായ് 12-ന്. യഥാര്‍ത്ഥപേര് നെഫ്താലി റിക്കാര്‍ഡോ റെയസ് ബസോല്‍റ്റോ. അച്ഛന്‍ ഡോണ്‍ ജോസ് ഡെല്‍ കാര്‍മന്‍ റെയസ് മൊറാല്‍സ് ഡെല്‍ കാര്‍മെന്‍ റെയിസ് മോറല്‍ ഒരു സധാരണ റയില്‍ വേ ജോലിക്കരന്‍ ആയിരുന്നു. അമ്മ റോസ്സാ ബസ്സാള്‍ട്ടോ ഡി റെയിസ് ഒരു സ്കൂള്‍ അധ്യാപിക ആയിരുന്നു. നെരൂദ ജനിച്ച വര്‍ഷം തന്നെ ഓഗസ്റ്റ് മാസത്തില്‍ അമ്മ ക്ഷയരോഗം മൂലം മരിച്ചു. 1906 ല്‍ അച്ചനോടൊപ്പം ടെമുക്കൊ യില്‍ രണ്ടാനമ്മയായ ട്രിനഡാഡ് കാന്‍ഡിയ മാര്‍ വെഡര്‍ എന്ന രണ്ടാനമ്മയോടൊപ്പം താമസമാക്കി. നെരൂദ എന്ന തൂലികാനാമത്തില്‍ പത്ത് വയസ്സു മുതല്‍ തന്നെ കവിതയെഴുതിത്തുടങ്ങി. 12 മത്തെ വയസ്സില്‍ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടായി. പ്രസിദ്ധ ചിലിയന്‍ കവിയായ ഗബ്രിയേല മിസ്റ്റ്രല്‍ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കാന്‍ വളരെയധികം സഹായിച്ചു. 1920 ഒക്ടോബറില്‍ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ആ പേരില്‍ പ്രശസ്തനായി. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. [തിരുത്തുക] ജീവചരിത്രം1927-ല്‍ അന്നത്തെ ബര്‍മയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയന്‍ സ്ഥാനപതിയായി. 1928-ല്‍ കൊളംബോയിലെ സ്ഥാനപതിയായി. 1929-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത സമ്മേളനത്തില്‍ സൗഹൃദപ്രതിനിധിയായി പങ്കെടുത്തു. 1931-ല്‍ സിംഗപ്പൂരില്‍ സ്ഥാനപതിയായി. ഇക്കാലയളവിലും അദ്ദേഹം കവിതാരചന തുടര്‍ന്നിരുന്നു. ഒരു തവണ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെനറ്റ് അംഗമായിരുന്നു. യാഥാസ്ഥിതികനായ ചിലിയന്‍ രാഷ്ട്രപതി വിദേല 1940-ല്‍ ചിലിയില്‍ തിരിച്ചെത്തിയ നെരൂദ രാഷ്ട്രീയത്തില്‍ സജീവമായി. 1945 മാര്‍ച്ച് നാലിന് ചിലിയന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്റോഫഗസ്റ്റയിലെ ഖാനിത്തൊഴിലാളികളുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് നെരൂദ മത്സരിച്ചത്. ആ വര്‍ഷം ജൂലായ് എട്ടിന് ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അദ്ദേഹം അംഗമായി. 1946 ഡിസംബര്‍ 28-ന് പാബ്ലോ നേരൂദയെന്ന നാമം ഔദ്യോഗികമായി സ്വീകരിച്ചു. 1948-ല്‍ ചിലിയുടെ ഭരണസാരഥ്യമേറ്റ വലതുപക്ഷസ്വേച്ഛാധിപതി ഗോണ്‍ഥാലെ ഥ്‌വീഡെലായെ നെരൂദ കഠിനമായി വിമര്‍ശിച്ചത്, ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ചിലിയില്‍ കമ്യൂണിസം നിരോധിക്കുകയും നെരൂദയെ അറസ്റ്റുചെയ്യുവാന്‍ 1948 ഫെബ്രുവരി അഞ്ചിന് ഒരു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ചിലിയിലെ തുറമുഖ നഗരമായ വാല്‍പരൈസോ എന്ന സ്ഥലത്ത് ഒരു വീടിന്റെ അടിത്തട്ടില്‍ സുഹൃത്തുക്കള്‍ നെരൂദയെ മാസങ്ങളോളം ഒളിപ്പിച്ചു. ഒടുവില്‍ നെരൂദ ഒരു ചുരം വഴി അര്‍ജന്റീനയിലേക്ക് രക്ഷപെടുകയായിരുന്നു. പിന്നീട് മെക്സിക്കോവിലേക്ക്, അവിടെനിന്ന് പാരീസിലേക്ക്. ഈ അജ്ഞാതവാസക്കാലത്ത് മഹാകാവ്യമായ 'കാന്റോജെനെറല്‍' നെരൂദ പൂര്‍ത്തിയാക്കി. 1950-ല്‍ പ്രസിദ്ധീകരിച്ച ആ മഹാകാവ്യത്തില്‍ പെട്ടതാണ് 'മാക്ചൂ പിച്ചൂവിന്റെ ഉയരങ്ങളില്‍' എന്ന കവിതയും. കവിതയുടെ അതുവരെ അറിയപ്പെട്ട എല്ലാ രൂപങ്ങള്‍ക്കും 'കാന്റോജെനറലി'ല്‍ മാതൃകകളുണ്ട്. പേരിന്റെ അര്‍ത്ഥം 'എല്ലാറ്റിനെയും കുറിച്ചുള്ളത്' എന്നാണ്. അത് ആ മഹാകാവ്യത്തെ സംബന്ധിച്ച് ശരിയുമാണ്.
പക്ഷേ, അവസാനവര്‍ഷങ്ങള്‍ നെരൂദയെ സംബന്ധിച്ചിടത്തോളം ദുരന്തപൂര്‍ണമായിരുന്നു. സി.ഐ.എ.-യുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സപ്തംബര്‍ 11-ന് ലാ മൊണേഡാ കൊട്ടാരത്തില്‍ ബോംബ് വീണു, അല്ലെന്‍ഡേ മരിച്ചു. പിനോഷെ ഭരണം ഏറ്റെടുത്തു. അല്ലെന്‍ഡേയുടെ മരണം നെരൂദയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തില്‍ മനംനൊന്ത് 1973 സപ്തംബര്‍ 23-ന് ആ കാവ്യജീവിതം അവസാനിച്ചു. നെരൂദയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ചിലിയിലെ സൈനികഭരണകൂടത്തിനെതിരെയുള്ള ആദ്യപ്രതിഷേധപ്രകടനം കൂടിയായി. പട്ടാളം സാന്തിയാഗോവിലെ നെരൂദയുടെ വീടു തകര്‍ത്തു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടു. അവസാനകാലത്ത് നെരൂദയെഴുതി: 'ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, ഇനി ഒന്നും പറയാനുമില്ല. എല്ലാം അവസാനിച്ചിരിക്കുന്നു, വിപിനത്തിന്റെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു. സൂര്യന്‍ ഇലകള്‍ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു, ചന്ദ്രന്‍ വെളുത്ത ഒരു പഴംപോലെ ഉദിച്ചുയരുന്നു. മനുഷ്യന്‍ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു.' [തിരുത്തുക] മരണംആഗസ്റ്റോ പിനോഷെയുടെ പട്ടാള വിപ്ലവം കഴിഞ്ഞ് 12 ദിവസത്തിനുശേഷം നെരൂദ ഹൃദയാഘാതം മൂലം മരിച്ചു. ജീവിതകാലത്തു തന്നെ ഒരു ഇതിഹാസമായിരുന്ന നെരൂദയുടെ മരണം ലോകമെമ്പാടും പ്രകമ്പനം സൃഷ്ട്രിച്ചു. പിനോഷെ നെരൂദയ്ക്ക് ഒരു പൊതുസംസ്കാരം നടത്തുവാന്‍ അനുമതി നിഷേധിച്ചെങ്കിലും ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ ലംഖിച്ച് ആദരസൂചകമായി ചിലിയിലെ തെരുവുകള്‍ നിറച്ചു. നെരൂദയുടെ മരണം ചിലിയിലെ സ്വേഛാധിപത്യത്തിനെതിരായ ആദ്യത്തെ പ്രതിഷേധമായി. [തിരുത്തുക] നെരൂദയെപ്പറ്റി പ്രമുഖര്‍ പറഞ്ഞ വാക്കുകള്ഒട്ടേറെ ഭാഷകളില്‍ തര്‍ജ്ജിമ ചെയ്യപ്പെട്ട നെരൂദയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കവികളില്‍ ഒരാളായി കരുതപ്പെടുന്നു.
[തിരുത്തുക] തൂലികാനാമംചെക് എഴുത്തുകാരനായ ഴാന്‍ നെരൂദയുടെ പേരില്‍ നിന്നാണ് നെരൂദ തന്റെ തൂലികാ നാമം സ്വീകരിച്ചത്. പിന്നീട് അദ്ദേഹം തന്റെ നിയമപരമായ പേരായി നെരൂദ എന്ന പദം സ്വീകരിച്ചു. [തിരുത്തുക] കാവ്യശൈലിസ്വന്തം പാര്‍ട്ടിയെപ്പറ്റി നെരൂദ എഴുതിയ വരികള്‍
ലോകത്തുള്ള ഒന്നും കവിതയ്ക്ക് അന്യമല്ലെന്ന് അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത് വെറും പ്രചാരണവസ്തുവാകരുതെന്ന നിര്‍ബന്ധം നെരൂദയ്ക്കുണ്ടായിരുന്നു. നെരൂദ പല വ്യത്യസ്ഥശൈലികളിലും എഴുതിയിട്ടുണ്ട്. നെരൂദയുടെ കാവ്യങ്ങള്‍ കാമം നിറഞ്ഞ പ്രേമഗാനങ്ങള്‍ മുതല്‍ നവഭാവുക (surrealist) കവിതകള്‍ വരെയും, ചരിത്രഗാനങ്ങള്‍ വരെയും രാഷ്ട്രീയ പത്രികകള്‍ വരെയും പരന്നുകിടക്കുന്നു. നെരൂദയുടെ പ്രശസ്തമായ കാവ്യങ്ങളില്‍ “സാധാരണ കാര്യങ്ങള്‍ക്ക് ഒരു അഞ്ജലി” - പല വാല്യങ്ങളായി പ്രസിദ്ധീകരിച്ച കവിതാസമാഹാരം എന്ന കൃതി ഉള്‍പ്പെടുന്നു. തന്റെ രാഷ്ട്രീയ ചായ്‌വുകള്‍ കൊണ്ട് വളരെ വര്‍ഷങ്ങളോളം നോബല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടാതിരുന്ന അദ്ദേഹത്തിന് 1971-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
|
|||||||||||||||||||