ആശയവിനിമയം

പകര്‍പ്പവകാശം


പകര്‍പ്പവകാശത്തിന്റെ ചിഹ്നം
പകര്‍പ്പവകാശത്തിന്റെ ചിഹ്നം

പകര്‍പ്പവകാശം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സൃഷ്ടിയിന്‍മേല്‍ ആ വ്യക്തിക്ക് ലഭിക്കുന്ന പകര്‍ത്തുവാനും മാറ്റം വരുത്തുവാനും പുനര്‍ നിര്‍മ്മിക്കുവാനുമുള്ള അവകാശം ആണ്‌ . ഒരു യഥാര്‍ത്ഥ ചിത്രത്തിന്‍റേയോ എഴുതപ്പെട്ടിട്ടുള്ള ഒരു വസ്തുവിന്‍റേയോ പരിഭാഷ, അനുകരണം, പുനര്‍നിര്‍മ്മാണം എന്നിവ തടയുന്നതിനായി കൊണ്ടുവരപ്പെട്ട ഈ നിയമം, അച്ചടിശാലകള്‍ ഉണ്ടായതിനുശേഷമാണ്‌ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയത്. പ്രസാധന-മാധ്യമരംഗങ്ങളില്‍ ആധുനികസൗകര്യങ്ങള്‍ വന്നതോട് കൂടി പകര്‍പ്പവകാശസം‌രക്ഷണത്തിന്റെ ആവശ്യകത കൂടുതല്‍ വികസിക്കുകയും പ്രസാധനം, സംഗീതം, കലകള്‍, ചലച്ചിത്രം, ശബ്ദലേഖനം എന്നീ വിഭാഗങ്ങളെക്കൂടി ഈ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്തു.

[തിരുത്തുക] ഭാരതത്തില്‍

ഭാരതത്തില്‍ പകര്‍പ്പവകാശത്തേക്കുറിച്ച് നിയമം ആദ്യമായി എത്തുന്നത് 1914-ല്‍ ആണ്‌. ആ നിയമം 1911 ല്‍ ബ്രിട്ടീഷ് ഗവണ്മെന്‍റ് ഉണ്ടാക്കിയ നിയമത്തെ കുറച്ച് പരിഷ്കാരങ്ങള്‍ വരുത്തിയതായിരുന്നു. പിന്നീട് ഭാരത്തിന്‌ സ്വന്തമായും പൂര്‍ണ്ണരൂപത്തിലും നിയമം കൊണ്ട് വരുന്നത് 1957-ല്‍ ആണ്‌. ഈ നിയമം 1956 ല്‍ ബ്രിട്ടീഷ് ഗവണ്മെന്‍റ് ഉണ്ടാക്കിയ നിയമത്തിന്‍റെ തുടര്‍ച്ചയായി അസാധാരണ ഗസറ്റ് വിജ്ഞാപനം-II, നം. 269, വകുപ്പ് 3, താള്‍ 167 ല്‍ 21 ജനുവരി 1958 ല്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിയമമാക്കി. ഈ നിയമം 1983, 1984, 1992, 1994, 1999 എന്നിങ്ങനെ ഇതുവരെ 5 ഭേദഗതികള്‍ വരുത്തിട്ടുണ്ട്. എങ്കിലും 1994 ലെ നിയമമാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

[തിരുത്തുക] അവലംബം


Kredyty mieszkaniowe tworzenie stron warszawa D80 kit hostessy Nieruchomości k550i@w610i Reklama Tarnów Maszyny używane, kolwalstwo Opisy GG, Opisy Gadu-Gadu Łańcuszki na Gadu Gadu Dobre meble Gadżety zwiedzanie krakowa Samochody Wina włoskie kick koparki Bułgaria wczasy Karaoke tani kredyt hipoteczny COOLsurf