|
|
ഇസ്രയേല്‍
മദ്ധ്യപൂര്‍വേഷ്യയില്‍ മെഡിറ്ററേനിയന്‍ ഉള്‍ക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേല്‍. ജനപങ്കാളിത്തതോടെയുള്ള നിയമനിര്‍മ്മാണസഭകള്‍ ഉള്‍പ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. ഇസ്രയേല്‍ ലോകത്തിലെ ഏക ജൂതരാജ്യം കൂടിയണ്.
[തിരുത്തുക] പേരിന്റെ ചരിത്രം
നൂറ്റാണ്ടുകളായി, ഇസ്രായേല്‍ ദേശം എന്ന പേര്, അതിനാല്‍ സൂചിപ്പിക്കപ്പെടുന്ന രാജ്യത്തേയും യഹൂദജനതയേയും പരാമര്‍ശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തില്‍ ദൈവദൂതനുമായി മല്ലയുദ്ധത്തില്‍ ജയിച്ചതിനെ തുടര്‍ന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേല്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28)ഈ പേരിന്റെ തുടക്കം. അതിന്റെ അര്‍ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. 'ഭരിക്കുക', 'ശക്തനായിരിക്കുക', 'അധികാരം പ്രയോഗിക്കുക' എന്നൊക്കെ അര്‍ത്ഥമുള്ള 'സരാര്‍' എന്ന ക്രിയാപദത്തില്‍ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. 'ദൈവത്തിന്റെ കുമാരന്‍', 'ദൈവം യുദ്ധം ചെയ്യുന്നു' എന്നുമൊക്കെ ഇതിന് അര്‍ഥമാകാമെന്നും പറയുന്നവരുണ്ട്. വാക്കിന്റെ കൃത്യമായ അര്‍ത്ഥമെന്തായാലും, യാക്കോബില്‍ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേല്‍ മക്കളെന്നും, ഇസ്രായേല്‍ക്കാരെന്നും ഒക്കെ പേരുറച്ചു.
|