ആശയവിനിമയം
ഇതര ഭാഷകളില്‍

അറബി ഭാഷ


ഒരു സെമിറ്റിക് ഭാഷയാണ് അറബി (Arabic) (العربية). ഹീബ്രു , അറാമിക് ഭാഷകളും ഇതെ കുടുംബത്തില്‍ പെട്ടതാണ്.ജനസംഖ്യയനുസരിച്ച്‌ ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്‌. ലോകത്ത് 25 കോടി ജനങ്ങള്‍ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. അനേകം പേര്‍ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കില്‍ കൂടി അറബി സംസാരിക്കുന്നുണ്ട്. അറബ്‌ലോകത്ത് ധാരാളം ഉപഭാഷകളും നിലവിലുണ്ട്.

ഇസ്ല്ലാമില്‍ അറബി ഭാഷ വളരെ പ്രധാനപ്പെട്ടതാണ് കാരണം, ഇസ്ലാമികവിശ്വാസപ്രകാരം ജിബ്രീല്‍ വഴി അല്ലാഹു മുഹമ്മദ് നബിക്ക് ഇറക്കപ്പെട്ട ഖുര്‍‌ആന്‍ അറബി ഭാഷയിലാണ് എന്നുള്ളതാണ്. അറബി സംസാരിക്കുന്നവരില്‍ കൂടുതല്‍ പേരും മുസ്ലിങ്ങളാകുന്നു.

ഉള്ളടക്കം

[തിരുത്തുക] അക്ഷരങ്ങള്‍

28 അക്ഷരങ്ങള്‍ ആണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വര്‍ണ്ണങ്ങളാണ് അറബി ഭാഷയില്‍ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂന്‍ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.

അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
ا അലിഫ് ب ബാ‍അ്
ت താ‍അ് ث ഥാ‍അ് ഏകദേശം ഥ
ج ജീമ് ح ഹാ‍അ്
خ ഖാ‍അ് د ദാല്
ذ ദാല് ر റാ‍അ്
ز സാ‍അ് ഏകദേശം സ (Z) س സീന്
ش ശീന് ص സ്വാദ് സ്വ
ض ളാദ് ط ത്വാ‍അ് ത്വ
ظ ള്വാ‍അ് ഏകദേശം ള ع അയിന്‍ ഏകദേശം അ
غ ഗൊയിന്‍ ഏകദേശം ഗ ف ഫാ‍അ്
ق ഖാഫ് ഏകദേശം ഖ ك കാഫ്
ل ലാമ് م മീമ്
ن നൂന്‍ ه ഹാഅ്
و വാവ് ي യാഅ്

[തിരുത്തുക] അറബി സംഖ്യകള്‍

സംഖ്യ അറബി സംഖ്യ അറബി സംഖ്യ അറബി സംഖ്യ അറബി
1 വാഹിദ്‌ ١ 2 ഇഥ്‌നാന്‍ ٢
3 ഥലാഥ ٣ 4 അര്‍ബ്‌അ ٤
5 ഖംസ ٥ 6 സിത്ത ٦
7 സബ്‌അ ٧ 8 ഥമാനിയ ٨
9 തിസ്‌അ ٩ 10 അശറ ١٠
11 അഹദ അശറ ١١ 12 ഇഥ്‌നാ അശറ ١٢
13 ഥലാഥത അശറ ١٣ 14 അര്‍ബഅത അശറ ١٤
15 ഖംസത അശറ ١٥ 16 സിത്തത അശറ ١٦
17 സബ്‌അത അശറ ١٧ 18 ഥമാനിയത അശറ ١٨
19 തിസ്‌അത അശറ ١٩ 20 ഇശ്റൂന്‍ ٢٠

[തിരുത്തുക] പ്രാദേശിക അറബി സംസാര ഭാഷ

മലയാളം അറബി മലയാളം അറബി
എന്താ വിശേഷം? കൈഫല്‍‍ ഹാല്‍/ശ്ലോനക്/ശഖ്ഫറക് സുപ്രഭാതം സ്വബാഹുല്‍ ഖൈര്‍
നല്ലത് ത്വയ്യിബ് വളരെ നല്ലത് മുംതാസ്
ദയവ് ചെയ്ത് റജാഅന്‍ നന്ദി ഷുക്‌റന്‍
എന്നോട് ക്ഷമിക്കണം ഫള്ലന്‍ വിട്ടുകള മാലേഷ്
OK തമാം അതെ നഅം
അല്ല ലാ ഒരു പക്ഷെ മുംകിന്‍
ഒന്നുമില്ല, മാഫി അഹദ് പോവുക റുഹ്
നിര്‍ത്തുക വകഫ് ഇവിടെ ഹിന
അവിടെ ഹിനാക്ക് മുന്‍പ് ഖബ്‌ല്‍
ശേഷം ബ‌അദൈന്‍ ഇപ്പോള്‍ അല്‍ഹീന്‍
നിന്ന് മിന്‍ അവന്‍ ഹുവ
അവള്‍ ഹിയ ഞങ്ങള്‍ നഹ്‌നു/ഇഹ്‌നാ/നഹ്‌നാ
അവര്‍ ഹും/ദോല്‍/ഹാദോല്‍ ആര്‍? മന്‍/മിന്‍
എന്ത്? ഏഷ്/ഏ/ഷൂ/ഷുനു എപ്പോള്‍? മതാ
എവിടെ? ഫേന്‍ എന്തിന്? ലേഷ്
എത്ര? കം ഇതെത്രയാ? കം ഹാദ
നിങ്ങള്‍ എവിടന്നാ? ഇന്‍‌ത മിന്‍ ഫേന്‍ മനസ്സിലായോ? ഫഹിംത്
മലയാളം അറിയുമോ? ത‌അ്‌രിഫ് മല്‍ബാരി? എനിക്ക് വേണം അബ്ഗീ/അബീ/ആഇസ്
വേണ്ട മാ അബ്ഗീ/മാ അബീ/ മുഷ് ആഇസ് എന്റെ അടുത്ത് ഉണ്ട് മൗജൂദ് മ‌ഈ
എനിക്ക് മനസ്സിലായില്ല അന മുഷ് ഫാഹിം എനിക്ക് അറബി അറിയില്ല മാ ആരിഫ് അറബി
നാളെ tomorrow ബുക്റ Never mind മാലേഷ്
പത്രം ജരീദ മാസിക മജല്ല
മൗസ് - എലി ഫാറ കീബോര്‍ഡ് ലൗഹത്തുല്‍ മഫാതീഹ്
സ്പീകര്‍ സമ്മാഅ മോണിറ്റര്‍ ശാശ


പാശ്ചാത്യ ലോകത്ത് അറബി പഠനം പ്രസിദ്ധിയാര്‍ജ്ജിച്ച് വരുന്നുണ്ട്. മറ്റു പല ഭാഷകളും അറബിയില്‍ നിന്ന് കടം കൊണ്ടിട്ടുണ്ട്, ചരിത്ര പരമായ പ്രാധാന്യമാണതിന്റെ കാരണം.പല ഇംഗ്ലീഷ് വാക്കുകളും അറബിയിലേക്കും കടന്നു കൂടിയിട്ടുണ്ട്.


ഉദാ: മദാം-മാഡം
ബക്കിലേറിയ-ബാച്ലര്‍

[തിരുത്തുക] അറബി ഔദ്യോഗികഭാഷയായുള്ള രാജ്യങ്ങള്‍

പച്ച: അറബി മാത്രം ഔദ്യോഗികഭാഷയായുള്ള . നീല: അറബിയും ഔദ്യോഗികഭാഷയായുള്ള .
പച്ച: അറബി മാത്രം ഔദ്യോഗികഭാഷയായുള്ള . നീല: അറബിയും ഔദ്യോഗികഭാഷയായുള്ള .

ദേശീയ ഭാഷയായും കൂടി ഉപയോഗിക്കുന്ന രാജ്യങ്ങള്‍:

[തിരുത്തുക] അറബി ഭാഷാസ്വാധീനം കേരളത്തില്‍

വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി അറേബ്യന്‍ മുസ്ലിങ്ങളും അവരുടെ പിന്‍‍തലമുറക്കാരുമാണ് കേരളത്തില്‍ ഇസ്ലാം മതം പ്രചരിപ്പിച്ചത്[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ഇസ്ലാം മതത്തിലൂടെയും അല്ലാതെയും അറബി സ്വാധീനം കേരളത്തില്‍ പ്രകടമായിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ കേരളവും അറേബ്യയുമായി വ്യാപാരം നിലനിന്നിരുന്നു. അക്കാരണത്താല്‍ മലയാളത്തില്‍ അറബി,പേര്‍ഷ്യന്‍ വാക്കുകള്‍ കടന്നുകൂടിയിട്ടുണ്ട്. മുസ്ലീങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശികവ്യവഹാരഭാഷയിലാണ് കാര്യമായ അറബി പദങ്ങളുടെ ഉപയോഗം ഉള്ളത്.

[തിരുത്തുക] മലയാളത്തിലേക്ക് ആദാനം ചെയ്യപ്പെട്ട ചില അറബി പദങ്ങള്‍

അമ്പാരി, ജില്ല, താലൂക്ക്, തഹസില്‍, ജപ്തി, ജാമ്യം, രാജി, മുക്ത്യാര്‍, മഹസ്സര്‍, വക്കീല്‍, റദ്ദ്, ഹാജര്‍, തവണ, മരാമത്ത്, ഖജാന്‍‌ജി, താരീഫ്, നികുതി, വസൂല്‍, ഹജൂര്‍, ഉറുമി, കവാത്ത്, കറാര്‍, മാരി, യുനാനി, ജുബ്ബാ, ഉറുമാല്‍, കീശ, അത്തര്‍, അക്ക, വാപ്പ, ഉമ്മ, ഇങ്ക്വിലാബ്, സലാം, മാമൂല്‍,നിക്കാഹ്, തലാക്ക്, തകരാര്‍, ബദല്‍, മാപ്പ്, കാപ്പിരി, സായിപ്പ്, ഖലാസി, കലാശം, തബല, നസറാണി, ഉലമ, ബക്രീദ്, ഈദ്, കബറ്, ചക്കാത്ത്, അറാം, ഹജ്ജ്, ദുനിയാവ്, സുറിയാനി, കസബ,മുന്‍ഷി, മുല്ല, ബിലാത്തി,വര്‍ക്കത്ത് [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്

Kobieta, zdrowie, uroda eurodomplus Ładowarka KLIC-7001 Bezsenność gify BWin Ogrzewanie elektryczne Opisy do GG druk książek projekty domów Ubranka dla psów Pozycjonowanie Obrusy Autokomis Skype kick koparki Bułgaria wczasy Karaoke tani kredyt hipoteczny COOLsurf