ആശയവിനിമയം

അന്താരാഷ്ട്ര നാണയനിധി

ഐ.എം.എഫിന്റെ ചിഹ്നം
ഐ.എം.എഫിന്റെ ചിഹ്നം

ഐ എം എഫ് (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് - International Monetary Fund) അഥവാ രാജ്യാന്തര നാണയ നിധി രാജ്യങ്ങള്‍ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. 184 രാജ്യങ്ങള്‍ അംഗമായ ഐ എം എഫ് 1945ലാണു സ്ഥാപിതമായത്. രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക, അംഗരാജ്യങ്ങള്‍ക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നല്‍കുക, വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക എന്നിവയാണ് രാജ്യാന്തര നാണയ നിധിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. വാഷിംഗ്‌ടണ്‍ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം

[തിരുത്തുക] രൂപീകരണ പശ്ചാത്തലം

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെയും വിനിമയ സ്ഥിരതയെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. യുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 1944 ജൂലൈ ഒന്നു മുതല്‍ 22 വരെ അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ബ്രിട്ടന്‍ വുഡ്സില്‍ 44 ലോകരാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധര്‍ ഒത്തുചേര്‍ന്നു. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ രാജ്യാന്തര ബാങ്കിംഗ് സ്ഥാപങ്ങള്‍ വേണമെന്ന ഈ സമ്മേളനത്തിലെ നിര്‍ദ്ദേശമാണ് ഐ എം എഫിന്റെ രൂപീകരണത്തിനു പശ്ചാത്തലമായത്. ബ്രിട്ടന്‍‌വുഡ് സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ സ്ഥാപനം രൂപീകൃതമായത്. 44 രാജ്യങ്ങള്‍ തുടക്കത്തില്‍ അംഗങ്ങളായി.

[തിരുത്തുക] പ്രവര്‍ത്തന ശൈലി

അംഗരാജ്യങ്ങള്‍ നിയോഗിക്കുന്ന ഗവര്‍ണ്ണര്‍മാരുടെ സംഘമാണ് ഐ എം എഫിന്റെ പരമോന്നത സമിതി. ഓരോ അംഗരാജ്യത്തിനും ഓരോഗവര്‍ണ്ണര്‍മാരെ നിയമിക്കാം. എക്സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. ആകെ 21 ഡയറക്ടര്‍മാരാണുള്ളത്. ഇവരില്‍ അഞ്ചു പേരെ നാണയ നിധിയിലേക്ക് ഏറ്റവും കൂടുതല്‍ വിഹിതം നല്‍കുന്ന അമേരിക്ക, ബ്രിട്ടന്‍‍, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നിയമിക്കുന്ന. ശേഷിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാംകൂടി 16 ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശമേയുള്ളു.


centralwings airline oprogramowanie dla firm Super teksty muzyczne druk książek Tworzenie Stron www Darmowe FORA phpBB Zdjęcia ślubne Euro 2012 Kawa Nocleg w Krakowie Gry erotyczne suplementy Fundusze inwestycyjne, tfi Ciekawe strony Fundusze UE kick koparki Bułgaria wczasy Karaoke tani kredyt hipoteczny COOLsurf